ആലുവ: മഹാപ്രളയത്തിൽ പഞ്ചായത്തിലെ ആസ്തികൾക്കുണ്ടായ നാശനഷ്ടങ്ങൾ പുന:സ്ഥാപിക്കുവാൻ അനുവദിക്കപ്പെട്ട പദ്ധതിയിൽ നിന്ന് യു.ഡി.എഫ് വാർഡുകളെ തഴഞ്ഞതിൽ പ്രതിഷേധിച്ച് ചൂർണിക്കര പഞ്ചായത്ത് കമ്മിറ്റിയിൽ നിന്ന് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി. പാർലിമെന്ററി പാർട്ടി ലീഡർ ബാബുപുത്തങ്ങാടിയുടെ നേതൃത്വത്തിലാണ് ഇറങ്ങിപ്പോയത്. പ്രളയത്തിൽ തകർന്ന കുന്നത്തേരി - ചമ്പ്യാരം റോഡിന് ആവശ്യമായ തുക അനുവദിക്കണമെന്ന അംഗീകരിക്കാത്തതിനെ തുടർന്നാണ് പ്രതിപക്ഷാംഷാംഗങ്ങൾ പ്രതിഷേധിച്ചത്. 81ലക്ഷം രൂപ അനുവദിച്ചതിൽ 51 ലക്ഷം രൂപയാണ് ആസ്തി പുന:സ്ഥാപിക്കുന്നതിനായാണ് നീക്കിവച്ചിരിക്കുന്നത്. ഇത് ഭരണപക്ഷ കൗൺസിലർമാരുടെ വാർഡുകളിൽ പരിമിതപ്പെടുത്തിയെന്നാണ് ആരോപണം.