maha
അങ്കമാലി സെന്റ് മാർട്ടിൻ കപ്പേളയ്ക്കു മുന്നിൽ മനുഷ്യമഹാശൃംഖലയിൽ ജോർജ്–ഷാന കാസ്മീർ ദമ്പതികൾ അണിച്ചേരുന്നു

അങ്കമാലി: കതിർമണ്ഡപത്തിൽ നിന്ന് ജോർജ്–ഷാന കാസ്മീർ ദമ്പതികൾ മനുഷ്യമഹാശൃംഖലയിൽ അണിച്ചേർന്നു. അങ്കമാലി സെന്റ് മാർട്ടിൻ കപ്പേളയ്ക്കു മുന്നിൽ മനുഷ്യമഹാശൃംഖലയിലാണ് കണ്ണികളായത്. ചമ്പന്നൂർ–പാറപ്പുറം കാടേപ്പറമ്പൻ ജോസഫിന്റെയും ക്ലാരയുടെയും മകൻ ജോർജും വരാപ്പുഴ ചേന്നൂർ കുന്നപ്പിള്ളി ജെയിനിന്റെയും ഷാലിയുടെയും മകൾ ഷാന കാസ്മീറിന്റെയും വിവാഹം സെന്റ് മാർട്ടിൻ ദേവാലയത്തിലായിരുന്നു. പൗരത്വനിയമത്തിന്റെ ദോഷം തിരിച്ചറിഞ്ഞതിനാലാണ് ശൃംഖലയിൽ കണ്ണികളായതെന്ന് വധൂവരന്മാർ പറഞ്ഞു.