കൊച്ചി: മിഷൻ സ്‌മൈലുമായി സഹകരിച്ച് മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ സ്‌മൈൽ പ്ലീസ് പദ്ധതിയുടെ ഭാഗമായി വഡോദരയിൽ 2000 സൗജന്യ മുച്ചുണ്ട്, മുച്ചിറി നിവാരണ ശസ്ത്രക്രിയകൾ നടത്തി. മുച്ചുണ്ടും മുച്ചിറിയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളും അന്ധവിശ്വാസവും മാറ്റുന്നതിന് രാജ്യമൊട്ടാകെ പ്രചാരണം നടത്തുമെന്ന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ തോമസ് മുത്തൂറ്റ് പറഞ്ഞു. ഇന്ത്യയിൽ ഇത്തരത്തിലുള്ള 30,000 കേസുകളാണ് പ്രതിവർഷം റിപ്പോർട്ട് ചെയ്യുന്നത്. ഓരോ മണിക്കൂറിലും മൂന്ന് കുഞ്ഞുങ്ങൾ ഇതേ വൈകല്യവുമായി ജനിക്കുന്നുവെന്നാണ് കണക്ക്. ഫെബ്രുവരി 23 മുതൽ മൂന്നു ദിവസം പുതുച്ചേരിയിലും, മാർച്ച് 21 മുതൽ നാലു ദിവസം ഔറംഗബാദിലും സൗജന്യ മുച്ചിറി ശസ്ത്രക്രിയ നടത്തുമെന്ന് സി.എസ്.ആർ വിഭാഗം മേധാവി ഡോക്ടർ പ്രശാന്ത് കുമാർ നെല്ലിക്കൽ പറഞ്ഞു.