ഇലഞ്ഞി: ഇലഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂരുമല ടൂറിസം പദ്ധതിക്കായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് അനുവദിച്ച പദ്ധതിയുടെ പൂർത്തീകരണം നടത്തിയതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. 50 ലക്ഷം രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത് വാച്ച്ടവർ ,കൂര് മലയിലേക്കുള്ള നടപ്പാതയും കൈവരികളും, മണ്ഡപം സോഫ്റ്റ് ലാന്റ് സ്കേപ്പിംഗ് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതികളുടെ പൂർത്തീകരണത്തോടെ ഗ്രാമീണ ടൂറിസം രംഗത്ത് വലിയൊരു കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും. വിനോദസഞ്ചാര വകുപ്പ് മന്ത്രിയുടെ സൗകര്യാർത്ഥം ഉദ്ഘാടനം നടത്തുമെന്ന് എം.എൽ.എ പറഞ്ഞു എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപയുടെ നെല്ലൂർ പാറ-കൂരുമല റോഡിന്റെ കോൺക്രീറ്റിംഗ് പൂർത്തിയായിട്ടുണ്ട്. ഈ റോഡിലൂടെ കൂര് മലയുടെ മുകൾ ഭാഗം വരെ വാഹനങ്ങൾ എത്തുവാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. രണ്ടാംഘട്ട വികസന പദ്ധതിയിൽ വിനോദസഞ്ചാരികളുടെ താമസ സൗകര്യം ഏർപ്പെടുത്തുന്ന വിഷയം സജീവ പരിഗണനയിൽ ഉണ്ടെന്നും എം.എൽ.എ അറിയിച്ചു.