കൊച്ചി: കേരളകൗമുദിയും ഭക്ഷ്യസുരക്ഷാ വകുപ്പും എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഫുഡ് പ്രോസസിംഗ് ടെക്നോളജീസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഭക്ഷ്യസുരക്ഷാ ബോധവത്കരണ സെമിനാർ ഇന്ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.
രാവിലെ 10 ന് ജില്ലാ കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ. സജിമോൾ അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ ജേക്കബ് തോമസ്, ഭക്ഷ്യസുരക്ഷാ ഓഫീസർ എസ്. അജി, സെന്റ് തെരേസാസ് കോളേജ് ഡയറക്ടർ സിസ്റ്റർ വിനീത, കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭുവാര്യർ എന്നിവർ സംസാരിക്കും.
ഫുഡ് സേഫ്റ്റി ഓഫീസർമാരായ പി.ബി. ദിലീപ്, ഡോ. വൈശാഖൻ എന്നിവർ ക്ളാസെടുക്കും. കേരളകൗമുദി ബ്യൂറോ ചീഫ് എം.എസ്. സജീവൻ സ്വാഗതവും സെന്റ് തെരേസാസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഇ.പി. ഭവ്യ നന്ദിയും പറയും.