pr
ദേശീയ പണിമുടക്കിന് മുന്നോടിയായി ബാങ്ക് ജീവനക്കാർ നടത്തിയ ധർണ ഡെപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: ജോലിഭാരം കൊണ്ട് പൊറുതിമുട്ടുന്ന ബാങ്ക് ജീവനക്കാർക്ക് അർഹമായ വേതന വർദ്ധന അനുവദിക്കണമെന്ന് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.ആർ പ്രേമകുമാർ ആവശ്യപ്പെട്ടു. 31, 1 തീയതികളിൽ നടക്കുന്ന ദേശീയ ബാങ്ക് പണിമുടക്കിന് മുന്നോടിയായി യു.എഫ്.ബി.യു സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഡി.ജോസൺ (എ.ഐ.ബി.ഇ.എ ), പി .ആർ സുരേഷ്‌ജോഫി (എ.ഐ.ബി.ഒ.എ)എസ്.എസ്.അനിൽ (ബി.ഇ.എഫ്.ഐ), രാജീവ് (എൻ.സി.ബി.ഇ ), അനീഷ് (എ.ഐ.ബി.ഒ.സി ), രാജേഷ് (എൻ.ഒ.ബി .ഡബ്ല്യു) എന്നിവർ സംസാരിച്ചു.