ആലുവ: ദേവാലയത്തിലേക്ക് നടന്നുപോകുകയായിരുന്ന വയോധികയെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചിട്ടശേഷം നിർത്താതെ പോയി. എടയപ്പുറം കറുത്തേടത്ത് വീട്ടിൽ ആനി ജോസഫിനാണ് (82) പരിക്കേറ്റത്. എറണാകുളം ലൂർദ്ദ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാവിലെ 7.15 ഓടെ ആലുവ നേതാജി റോഡിലായിരുന്നു അപകടം. സ്ലാബിടാത്ത കാനയിലേക്ക് വീണ ആനിയെ നാട്ടുകാരാണ് ആദ്യം കണ്ടത്. എടയപ്പുറത്തേക്കും ഗാർഹിക ഗ്യാസ് ഗോഡൗണിലേക്കും പോകാൻ ഉപയോഗിക്കുന്ന റോഡാണിത്. വാഹനങ്ങൾ ഇതിലൂടെ അമിതവേഗത്തിൽ പോകുന്നതായി നാട്ടുകാർക്ക് നേരത്തെമുതൽ പരാതിയുണ്ട്. ആലുവ നഗരസഭയിലും കീഴ്മാട് പഞ്ചായത്തിപ്പെടുന്ന ഈ റോഡിൽ കാനക
ളും സ്ളാബിട്ട് മൂടിയിട്ടില്ല.