കൊച്ചി: ഇസാഫ് സ്റ്റാഫ് വെൽഫെയർ ട്രസ്റ്റ് സംഘടിപ്പിച്ച ഇസാഫ് ദേശീയ ഗെയിംസിൽ കേരളം ഓവറോൾ ചാമ്പ്യന്മാരായി. കേരള കാർഷിക സർവകലാശാല, വെറ്റിനറി സർവകലാശാല ഗ്രൗണ്ടുകളിൽ നടന്ന ഗെയിംസിൽ 17 സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 600 ഇസാഫ് ജീവനക്കാർ പങ്കെടുത്തു. സിറ്റി പൊലീസ് കമ്മിഷണർ ആർ .ആദിത്യ ഉദ്ഘാടനം ചെയ്തു. ജോർജ് തോമസ് അദ്ധ്യക്ഷനായിരുന്നു. കെ .പോൾ തോമസ് , മെറീന പോൾ എന്നിവർ സംസാരിച്ചു. ഇസാഫ് കലസന്ധ്യ പിന്നണിഗായകൻ ഫ്രാങ്കോ സൈമൺ ഉദ്ഘാടനം ചെയ്തു.