കൊച്ചി: യു.എ.പി.എ ചുമത്തി തടവിൽ കഴിയുന്ന അലൻ ഷുഹൈബിനെയും താഹ ഫസലിനെയും മോചിപ്പിക്കാനായി ഇടപെടണമെന്നാവശ്യപ്പെട്ട് സിനിമാ,സാഹിത്യ, സാംസ്കാരിക മേഖലകളിലെ 200 പ്രമുഖർ സംസ്ഥാന സർക്കാരിന് കത്തു നൽകി. സംവിധായകരായ രഞ്ജിത്ത്, രാജീവ് രവി, ആഷിഖ് അബു, കമൽ കെ.എം, മധു.സി.നാരായണൻ, നടൻ ജോയ്‌മാത്യു, നടി റീമ കല്ലിംഗൽ, ഗോപൻ ചിദംബരം, സാഹിത്യകാരൻ സേതു, ജി.ആർ. ഇന്ദുഗോപൻ തുടങ്ങിയവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.