ha

കൊച്ചി: കളമശേരി കൊച്ചിൻ യൂണിവേഴ്‌സിറ്റി കോളനിയിൽ ഷറഫുൽ ഇസ്‌ലാം മദ്രസക്ക് സമീപം താമസിക്കുന്ന കളപ്പുരക്കൽ ഇസ്മായിലിന്റെ മകൻ ഹാഷിം (25) ജിദ്ദയ്ക്ക് സമീപം യാംബുവിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാവിലെ ഹാഷിം ഓടിച്ചിരുന്ന ട്രെയിലറും ഗ്യാസ് ടാങ്കർ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ഹാഷിം സംഭവസ്ഥലത്ത് വച്ച് മരിച്ചതായാണ് വിവരം. 10 മാസം മുമ്പാണ് സൗദിയിലെത്തിയത്. നക്വൽ പാർസൽ സർവീസിന്റെ ട്രെയ്‌ലർ വാഹനമാണ് ഓടിച്ചിരുന്നത്. കബറടക്കം ഇന്ന് മദീനയിൽ നടക്കും. മാതാവ് : ജമീല ( റിട്ട. കുസാറ്റ് ). സഹോദരൻ: ഷാഫി.