pt
കാമ്പസ് ലൈറ്റ് പരിപാടിയുടെ ഉദ്‌ഘാടനം പി.ടി.തോമസ് എം.എൽ.എ നിർവഹിക്കുന്നു

കൊച്ചി: ഇംഗ്ളീഷ് ഭാഷയിൽ പ്രാവീണ്യമുള്ളവർക്ക് കൂടുതൽ തൊഴിൽ സാദ്ധ്യതകൾ ഉണ്ടാകുമെന്നു മാത്രമല്ല തൊഴിൽ രംഗത്ത് ശോഭിക്കാനും കഴിയുമെന്ന് പി.ടി.തോമസ് എം.എൽ.എ പറഞ്ഞു. ഇടപ്പള്ളി ഗവ.ഹൈസ്കൂളിൽ കാമ്പസ് ലൈറ്റ് എന്ന പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മക്ഗ്ളിൻ യൂണിവേഴ്സിറ്റി പൊളിറ്റിക്സ് വിഭാഗം മേധാവി പ്രൊഫ.ടി.വി.പോൾ, ടി.ജെ.ഇഗ്നേഷ്യസ്, എ.കെ.രാജൻ.പി.ടി.എ പ്രസിഡന്റ് ഡി.ജയകുമാർ എന്നിവർ സംസാരിച്ചു.