mukesh

നെടുമ്പാശേരി: ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ തൃശൂർ മാനാങ്കോട് പാണഞ്ചേരി നൊട്ടത്ത് മുകേഷ് ബാബു (59) മരണമടഞ്ഞു. ഇന്നലെ രാവിലെ 7.30 ഓടെ ദേശീയപാത 47 ൽ നെടുമ്പാശേരി പോസ്റ്റ് ഓഫീസിന് സമീപത്തായിരുന്നു അപകടം. നിർത്തിയിട്ടിരുന്ന ലോറി റോഡിലേക്കു പ്രവേശിക്കുമ്പോൾ മുകേഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലിടിച്ചായിരുന്നു അപകടം. തലക്കു ഗുരുതരമായി പരിക്കേറ്റ മുകേഷ്ബാബുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എടയാറിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. അവിടേക്ക് ജോലിക്കു പോകുമ്പോഴായിരുന്നു ദുരന്തം. സംസ്‌കാരം ഇന്ന് 10ന് പാറമേയ്ക്കാവ് ശാന്തിഘട്ടിൽ.