adhik

ആലുവ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. മുപ്പത്തടം വട്ടപ്പറമ്പിൽ ആൻസന്റെ മകൻ ആദിക്ക് എബ്രഹാം ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കിണറിന്റെ ചുറ്റുമതിന്റെ ഒരു ഭാഗം ഇടിഞ്ഞുകിടക്കുകയായിരുന്നു. ഇതിലൂടെയാണ് കുട്ടി കിണറ്റിലേക്ക് വീണത്. കിണറ്റിൽ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ പിതാവ് കിണറ്റിലേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും ആഴമുള്ള കിണറായതിനാൽ ശ്വാസം ലഭിക്കാതെ പാതിവഴിയിൽ കുടുങ്ങി. ഏലൂരിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി കുഞ്ഞിനെ പുറത്തെടുത്ത് പാതാളം ഇ.എസ്.ഐയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: സിഞ്ചു. സഹോദരങ്ങൾ: ആൻഡ്രിൻ, ആദിയ.