കോലഞ്ചേരി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ, നാട്ടുകാർ നിർമിച്ച പള്ളിത്താഴംകരട്ടേടം റോഡ് തുറന്നു. കാലങ്ങളായി യാതൊരു വഴി സൗകര്യവും ഇല്ലാതിരുന്ന ഐക്കരനാട് പഞ്ചായത്തിലെ പഴന്തോട്ടം കരട്ടേടം പ്രദേശത്തെ ഇരുപതോളം വീട്ടുകാർക്ക് അനുഗ്രഹമായ പുതിയ റോഡ് ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു.റോഡിനാവശ്യമായ സ്ഥലം ജനങ്ങൾ സ്വമേധയാ വിട്ടുനൽകി. തുടർന്ന് ജനകീയ കമ്മിറ്റിയുണ്ടാക്കി നിർമാണം പൂർത്തീകരിച്ചു. ചടങ്ങിൽ ഐക്കരനാട് പഞ്ചായത്തംഗം ഷീജ അശോകൻ അദ്ധ്യക്ഷയായി. മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. മനോജ്, പി.എം. യാക്കോബ്, സി.വി. കുമാരൻ, സുഭാഷ് ചന്ദ്രൻ, കെ.ആർ. നിഖിൽ എന്നിവർ പ്രസംഗിച്ചു.