കോലഞ്ചേരി: യു.ഡി.എഫ്. കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി 'പൗരത്വ ഭേദഗതി നിയമവും ഭരണഘടനാ മൂല്യങ്ങളും' എന്ന വിഷയത്തിൽ സെമിനാർ നടത്തി. സംസ്‌കൃത സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ വിഷയാവതരണം നടത്തി. വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.കെ. പ്രഭാകരൻ മോഡറേറ്ററായി. ഷിബു മീരാൻ, ജോൺ പി. മാണി, യു.ഡി.എഫ്. കൺവീനർ സി.പി. ജോയി, എൻ.വി.സി. അഹമ്മദ്, എന്നിവർ പ്രസംഗിച്ചു. നിബു കെ. കുര്യാക്കോസ്, കെ.എച്ച്. അഹമ്മദ്കുഞ്ഞ്, സി.ജെ. ജേക്കബ്, കെ.ഒ. ജോർജ്, സുരേഷ് കരട്ടേടത്ത്, എം.ടി. ജോയി, വർഗീസ് പള്ളിക്കര, കെ.പി. തങ്കപ്പൻ, ബിനീഷ് പുല്യാട്ടേൽ, ഗൗരി വേലായുധൻ എന്നിവർ നേതൃത്വം നൽകി.