വൈപ്പിൻ : പതിനാറുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച 57 കാരനെ ഞാറക്കൽ എസ്.ഐ സംഗീത് ജോബ് അറസ്റ്റുചെയ്തു. നായരമ്പലം നെടുങ്ങാട് കാട്ടൂർ സുരേഷാണ് അറസ്റ്റിലായത്. ബാലന്റെ പിതാവ് നൽകിയ പരാതിയിൽ പോക്‌സോവകുപ്പ് ചേർത്താണ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.