വൈപ്പിൻ: എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയുടെ സ്‌നേഹത്തണൽ മെഡിക്കൽസംഘം നാളെ ഉച്ചകഴിഞ്ഞ് 2.30മുതൽ പുതുവൈപ്പിലെ വിവിധ പ്രദേശങ്ങളിൽ കിടപ്പിലായ അർബുദരോഗികളുടെ വീടുകളിലെത്തി സൗജന്യമായി മരുന്നും ചികിത്സയും നൽകും. ഡോ. സി.എൻ. മോഹനൻ നായർ നേതൃത്വം നൽകും. വൈപ്പിൻ കൈത്താങ്ങ് പാലിയേറ്റീവ് കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് പരിപാടി.