പറവൂർ : പാലാതുരുത്ത് - മുണ്ടുരുത്തി ഗുരുദേവ സംഘമിത്രയിലെ പഞ്ചലോഹ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയുടെ മൂന്നാം വാർഷികവും പുതുതായി നിർമ്മിച്ച ഗോപുരത്തിന്റെ സമർപ്പണവും നാളെ (വ്യാഴം) നടക്കും. പുലർച്ചെ പ്രഭാതപൂജയും ശാന്തിഹവനവും. എട്ടിന് ഗുരുദേവ കൃതികളുടെ പാരായണം, സമൂഹാർച്ചന, പത്തിന് ഗോപുര സമർപ്പണം ബേബി പുഷ്പാംഗദൻ നിർവഹിക്കും. പത്തരയ്ക്ക് വാർഷിക സത്സംഗത്തിൽ സംഘമിത്ര വൈസ് ചെയർമാൻ കെ.ജെ. മുരളീധരൻ അദ്ധ്യക്ഷത വഹിക്കും. കുമളി ഗുരുദർശന രഹന മുഖ്യപ്രഭാഷണം നടത്തും. ഡോ. ഗീതാ സുരാജ്, എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഇ.എസ്. ഷീബ എന്നിവർ പ്രഭാഷണം നടത്തും. സംഘമിത്ര സെക്രട്ടറി എം.എം. പവിത്രൻ, ജോയിന്റ് സെക്രട്ടറി എം.ആർ. സുദർശനൻതുടങ്ങിയവർ സംസാരിക്കും. ഉച്ചയ്ക്ക് ഒന്നിന് അന്നദാനത്തോടെ സമാപിക്കും.