കൊച്ചി: പ്രതിസന്ധി നേരിടുന്ന റോഹിങ്ക്യൻ അഭയാർത്ഥികളുടെ കഥ പറയുന്ന സിനിമ 'കാറ്റ്, കടൽ, അതിരുകൾ' 31ന് പ്രദർശനം ആരംഭിക്കും.

പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തുടരുന്ന സമയത്താണ് അഭയാർത്ഥി പ്രശ്‌നവും പൗരത്വവും ദേശീയതയും വംശീയതയും ചർച്ച ചെയ്യുന്ന സിനിമ റിലീസ് ചെയ്യുന്നതെന്ന് സംവിധായകൻ സമദ് മങ്കട വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമകാലിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ സെൻസർ ബോർഡിൽ നിന്ന് എതിർപ്പുകൾ നേരിടേണ്ടിവന്നു.ബോർഡിന്റെ റിവൈസിംഗ് കമ്മിറ്റിയാണ് അനുമതി​ നൽകിയത്. 'പൗരത്വ ബിൽ' 'പശു' എന്നീ വാക്കുകൾ ഒഴിവാക്കി. .

കർണാടകയിലെ ബൈലക്കൂപ്പ, സിക്കിമിലെ നാഥുല, ഗുരുദേഗ് മാർ, ഹിമാചൽപ്രദേശിലെ മക്ലിയോഡ്ഗഞ്ച്, മണാലി, ദില്ലി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. കൊക്കൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി ഇ.കെ നിർമ്മിച്ച സിനിമയുടെ കഥ എസ് .ശരത്തും തിരക്കഥ കെ. സജി​മോനും രചിച്ചു.