അങ്കമാലി: മൂക്കന്നൂർ - ഏഴാറ്റുമുഖം റോഡും ബ്ളാച്ചിപ്പാറ പാലിശേരി റോഡും റീബിൽഡ് കേരള പദ്ധതിയിൽപ്പടുത്തി ലോകബാങ്കിന്റെ സഹായത്തോടെ വികസിപ്പിക്കുന്നതിന് അനുമതിയായതായി എം.എൽ.എ അറിയിച്ചു. പദ്ധതിരേഖ തയ്യാറാക്കുന്നതിനായി മൂക്കന്നൂർ പഞ്ചായത്ത് ഹാളിൽ റോഡ് വികസന സെമിനാർ സംഘടിപ്പിച്ചു. സെമിനാർ റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജയരാധാകഷ്ണൻ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ, സാമൂഹിക, രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.