അങ്കമാലി: നഗരസഭ ലൈഫ് പി.എം.എ.വൈ പദ്ധതി പ്രകാരം ഭവനനിർമ്മാണം പൂർത്തിയാക്കിയ ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും ലഭ്യമാക്കുന്നതിനായി അദാലത്ത് സംഘടിപ്പിച്ചു. നഗരസഭ ഹാളിൽ ചേർന്ന അദാലത്ത് നഗരസഭാ അദ്ധ്യക്ഷ എം.എ. ഗ്രേസി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.കെ.സലി അദ്ധ്യക്ഷത വഹിച്ചു.