തെക്കൻപറവൂർ: ചക്കത്തുകാട്ട് ശ്രീധർമ്മശാസ്താപുരം ഭദ്രകാളി ക്ഷേത്രത്തിലെ 19-ാമത് പ്രതിഷ്ഠാ വാർഷികവും മകര ഭരണി മഹോത്സവവും തന്ത്രിമുഖ്യൻ എരമല്ലൂർ കെ.കെ. അജയൻ തന്ത്രിയുടേയും,​ ക്ഷേത്രം മേൽശാന്തി ടി.എൻ. രാധാകൃഷ്ണന്റേയും മുഖ്യകാർമ്മികത്വത്തിൽ നാളെ (വ്യാഴം) ​ആരംഭിക്കും. രാവിലെ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് 13ന് മഹാപ്രസാദ ഊട്ട്,​ വൈകിട്ട് 7 ന് താലപ്പൊലി,​ 9ന് രാഗസുധ,​ 10ന് കളമെഴുത്തുംപാട്ട്. 31ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്,​ തുടർന്ന് ഭാഗവതപാരായണം,​ വൈകിട്ട് 4ന് കാഴ്ചശ്രീബലി,​ രാത്രി 8.30ന് കലാസന്ധ്യ. ഫെബ്രുവരി 1ന് രാവിലെ 8.30ന് ശ്രീബലി,​ 11ന് ദേവിക്കും ശാസ്താവിനും നവകലശാഭിഷേകം,​ 12.30ന് ഭാഗവതപാരായണം,​ വൈകിട്ട് 4ന് പകൽപ്പൂരം,​ എഴുന്നള്ളിപ്പ്,​ രാത്രി 8ന് തായമ്പ,​ 9ന് വൈക്കം മാളവികയുടെ നാടകം,​ മഞ്ഞ്പെയ്യുന്ന മനസ് വെളുപ്പിന് 1ന് മഹാഗുരുതി.