മൂവാറ്റുപുഴ: കേരള മഹിള സംഘം മൂവാറ്റുപുഴ മണ്ഡലം ലീഡേഴ്‌സ് ക്യാമ്പ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.വസന്തം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.കെ.പുഷ്പ അദ്ധ്യക്ഷത വഹിച്ചു. സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിൽ മോളി എബ്രഹാമും മഹിള സംഘവും കമ്മ്യൂണിസ്റ്റ് പാർട്ടിയും എന്ന വിഷയത്തിൽ ഇ.സി.ശിവദാസും ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ടി.എം.ഹാരിസ്, നഗരസഭ വൈസ് ചെയർമാൻ പി.കെ.ബാബുരാജ്, മഹിളസംഘം ജില്ലാ സെക്രട്ടറി എസ്.ശ്രീകുമാരി, പ്രസിഡന്റ് മല്ലിക സ്റ്റാലിൻ, ശാരദ മോഹനൻ, സീന ബോസ്, അനിത റെജി, കെ.ബി.നിസാർ, പി.ജി.ശാന്ത, ബിന്ദു സാജൻ എന്നിവർ സംസാരിച്ചു.