കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല സ്‌കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസും സംസ്ഥാനഫിഷറീസും സംസ്ഥാന ഫിഷറീസ് വകുപ്പും സംയുക്തമായി കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് മത്സ്യ മേഖലയിലുളളവരുടെ അനുഭവങ്ങൾ പങ്കു വയ്ക്കാൻ കൊച്ചി ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ ഫെബ്രുവരി 11 മുതൽ 14 വരെ അന്താരാഷ്ട്ര സമ്മേളനംനടത്തും. . സമ്മേളനത്തിന്റെ അവസാന ദിവസമായ ഫെബ്രുവരി 14ന് മത്സ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഗമം നടക്കും. സമ്മേളനത്തിൽ 12 രാജ്യങ്ങളിൽ നിന്നായി 300ൽ പരം പ്രതിനിധികൾ പങ്കെടുക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദഗ്ദ്ധ പാനൽ മത്സ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രശ്‌നങ്ങൾക്ക് മറുപടി പറയുമെന്ന് സംഘാടക സമിതി അദ്ധ്യക്ഷൻ പ്രൊഫ. മധുസൂദന കുറുപ്പ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: ഓർഗനൈസിങ്ങ് സെക്രട്ടറി,ഇൻഡസ്ട്രിയൽ ഫിഷറീസ് വിഭാഗം, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല, ഫൈൻ ആർട്‌സ് അവന്യൂ കൊച്ചി16. മിനി ശേഖരൻ ഫോൺ: 9895070310, ഡോ. ഷിബു ഫോൺ: 8129511388,