noorjahan-sakeer
പ്രീമിയർ ലീഗ് ഫുഡ്ബാൾ മത്സര വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ ഷക്കീർ ട്രോഫി സമ്മാനിക്കുന്നു

പെരുമ്പാവൂർ: മഞ്ഞപ്പെട്ടി പ്രതിഭാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് വർണാഭമായ സമാപനം. ഫുഡ്ബാൾ ഫൈനൽ മത്സരത്തിൽ സാംമ്പ എഫ്.സിയെ വൈഡ് റെയ്ജ് എഫ്.സി പരാജയപ്പെടുത്തി. ബഷീർ സ്മാരക ഫുട്‌ബാൾ ക്ലബ്ബ് സുവർണ ചകോര പുരസ്‌ക്കാരം സ്വന്തമാക്കി. സമാപന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ ഷക്കീർ സുബൈദ ഗ്രൂപ്പ് എം.ഡി ഹസ്സൻ, ഫുഡ്ബാളർ സാദിഖ് എന്നിവർ പുരസ്‌ക്കാര വിതരണം നടത്തി. ഷൗക്കത്തലി അദ്ധ്യക്ഷനായ ചടങ്ങിൽ നസീർ കാക്കനാട്ടിൽ, സിദ്ദിഖ് എബാശേരി എന്നിവർ പ്രസംഗിച്ചു.