പെരുമ്പാവൂർ: കൂവപ്പടി സെന്റ് ആന്റ്സ് പബ്ലിക്ക് സ്‌കൂളിൽ നടത്തിയ സെൻട്രൽ കേരള സഹോദയ ത്രോബാൾ ചാമ്പ്യൻഷിപ്പിൽ സെന്റ് ആൻസ് സ്‌കൂൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. അങ്കമാലി നൈപുണ്യ പബ്ലിക് സ്‌കൂളിനെ 15-2, 15-10 സ്‌ക്കോറിന് തോൽപിച്ചാണ് സെന്റ് ആൻസ് കിരീടം അണിഞ്ഞത്. അങ്കമാലി നൈപുണ്യ പബ്ലിക് സ്‌കൂൾ ഫസ്റ്റ് റണ്ണറപ്പും തിരുവാണിയൂർ സ്റ്റെല്ലാ മേരീസ് സെക്കന്റ് റണ്ണറപ്പും കരസ്ഥമാക്കി. വിജയികൾക്ക് കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ തങ്കപ്പൻ ട്രോഫികൾ വിതരണം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ റവ.സി. തിയോഫിൻ നന്ദി പറഞ്ഞു. ബെസ്റ്റ് കളിക്കാരിയായി ദിയാ ഷാജി ബെസ്റ്റ് പ്രോമിസിംഗ് പ്ലേയറായി വേദിക ജി എന്നിവരെ തിരഞ്ഞെടുത്തു.