കൊച്ചി : കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വിവിധ തസ്തികളിൽ ഒമാനിലെ പ്രമുഖ ഇന്ത്യൻ സ്‌കൂളിലേക്ക് നിയമനം നടത്തുന്നു. സംഗീതം, നൃത്തം, കായികാദ്ധ്യാപനം (സ്ത്രീകൾ),സ്റ്റുഡന്റസ് കൗൺസിലർ, കെ. ജി ടീച്ചർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ

ഏതെങ്കിലും സിബിഎസ്ഇ / ഐസിഎസ്ഇ സ്‌കൂളിൽ രണ്ടു വർഷത്തിൽ കുറയാത്തഅദ്ധ്യാപക പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ആകർഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും. താല്പര്യമുള്ളവർ ബയോഡേറ്റ Eu@odepc.in എന്ന ഇമെയിൽ ഐഡിയിലേക്ക് ജനുവരി 31 നകം അയക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.ഫോൺ: 0471-2329440/41/42/43/45.