പിറവം: മുളന്തുരുത്തി, പിറവം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്യത്തിൽ മുതിർന്ന നേതാവ് അന്തരിച്ച എൻ പി.പൗലോസിനെ അനുസ്മരിച്ചു. സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പിറവം മാം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് വിൽസൺ കെ ജോൺ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയംഗം വി.ഡി.സതീശൻ എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ ജോസഫ് വാഴയ്ക്കൻ, കെ.പി ധനപാലൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ജെയ്സൺ ജോസഫ്, അബ്ദുൾ മുത്തലിബ്, സക്കീർ ഹുസൈൻ, മാത്യൂ കുഴൽനാടൻ, മുൻ മന്ത്രി കെ ബാബു, മുൻ എം.എൽ.എ വി.ജെ പൗലോസ് , കെ.പി.സി.സി സെക്രട്ടറി ഐ.കെ രാജു, സാബു കെ ജേക്കബ്, കെ.ജെ ജോസഫ്,വേണു മുളന്തുരുത്തി, റീസ് പുത്തൻവീട്ടിൽ, സി.എ ഷാജി, കെ ആർ പ്രദീപ് കുമാർ, കെ.കെ സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.