പെരുമ്പാവൂർ: കെ.എം മാണിയുടെ ജന്മദിനം കേരള കോൺഗ്രസ് (എം) സംസ്ഥാന വ്യാപകമായി ആചരിക്കുന്നതിന്റെ ഭാഗമായി കാരുണ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കൂവപ്പടി ബത്‌ലഹേം അഭയഭവനിൽ ജസ്റ്റിസ് കുര്യൻ ജോസഫ് നിർവഹിച്ചു. കെ.എം മാണി മനുഷ്യസ്നേഹിയായ നേതാവായിരുന്നു.ജനത്തിന് ഗുണകരമായ പുതിയ ആശയങ്ങൾ നിയമസഭയിലെത്തിക്കാനും അദ്ദേഹം ഭരണ രംഗത്ത് എടുത്തിട്ടുള്ള പല തീരുമാനങ്ങളിലും കരുണയുടെ കൈയൊപ്പുണ്ടായിരുന്നുവെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.
കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ബാബു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യ പ്രഭാക്ഷണം നടത്തി. മാനേജിംഗ് ഡയറക്ടർ മേരി എസ്തപ്പാൻ, കേരള കോൺഗ്രസ് നേതാക്കളായ പി.കെ സജീവ്, വി.പി ജോഷി, ജോയി ജോസഫ്, ജോൺസൺ പാട്ടത്തിൽ, ടോമി ജോസഫ്, ടോമി കെ തോമസ്, ബാബു മനക്കപ്പറമ്പൻ, കെ.പി ബാബു, റോബിൻ സേവ്യർ, ജാൻസി ജോർജ്, സലോമി ബേബി, ധനേഷ് മാഞ്ഞൂരാൻ, സാജു മേനാഞ്ചേരി, ഫ്രാൻസിസ് മൂലൻ, ടി.എ ഡേവിസ് എന്നിവർ സംസാരിച്ചു.