പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ 18-ാം വാർഡിൽ ഒരുമ വനിത സംഘത്തിന്റെ നേതൃത്യത്തിൽ തുണി സഞ്ചി നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.പി അൽഫോൻസ് അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൻ ഷൈലജ മനോജ്, എഡി.എസ് പ്രസിഡന്റ് സാലി സ്റ്റീഫൻ,സംഘം പ്രസിഡന്റ് അനു ആന്റണി, മിൽഷ ജോമി എന്നിവർ പ്രസംഗിച്ചു