ente-pampakuda-
എന്റെ പാമ്പാക്കുട വാട്സ് ആപ്പ് കൂട്ടായ്മ നടപ്പാക്കുന്ന ഒരുമയുടെ ഭവനം പദ്ധതിയുടെ രണ്ടാം ഘത്തിലെ ആദ്യ വീടിന്റെ താക്കാൽ ദാനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കുന്നു. ജില്ലാ പഞ്ചായത്തംഗം ആശ സനൽ , അഡ്മിൻ ജിനു സി. ചാണ്ടി , അനൂപ് ജേക്കബ് എം.എൽ.എ തുടങ്ങിയവർ സമീപം

പാമ്പാക്കുട: എന്റെ പാമ്പാക്കുട വാട്സ് ആപ്പ് കൂട്ടായ്മ നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.എന്റെ പാമ്പാക്കുട വാട്സ് ആപ്പ്കൂട്ടായ്മ നടപ്പിലാക്കുന്ന ഒരുമയുടെ ഭവനം വീട് നിർമാണ പദ്ധതിയുടെ രണ്ടാം ഘട്ട സമർപ്പണം നിർവഹിച്ചു.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ പാമ്പാക്കുട , ഇലഞ്ഞി, രാമമംഗലം , തിരുമാറാടി പഞ്ചായത്ത് പ്രദേശങ്ങളിലായി 20 വീടുകൾ നിർമ്മിച്ചു നൽകിയിരുന്നു. സർക്കാർ സഹായത്തോടെ വീട് നിർമ്മാണം തുടങ്ങിയെങ്കിലും പണി പൂർത്തീകരിക്കാൻ സാധിക്കാതെ പോയ വീടുകളാണ് കൂട്ടായ്മ ഏറ്റെടുത്തത്. രണ്ടാം ഘട്ടത്തിലും 20 വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. 2017 ൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജിനു. സി. ചാണ്ടി തുടങ്ങിയ കൂട്ടായ്മക്ക് രാഷ്ടീയ ഭേദമന്യേ ലഭിച്ച പിന്തുണ രണ്ടാം ഘട്ടത്തിന് ഉണർവേകി.

സമർപ്പണ ചടങ്ങിൽ വാട്സ് ആപ്പ് കൂട്ടായ്മ അഡ്മിൻ ജിനു.സി.ചാണ്ടി അദ്ധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് എം.എൽ.എ. , ജില്ലാ പഞ്ചായത്തംഗം ആശ സനൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ജോർജ് , അംഗങ്ങളായ സിന്ധു ജോർജ്, ഷീല സാബു, ബേബി ഫീലിപ്പോസ്, പ്രഭ എസ് വാരിയർ, സിബി ജോളി തുടങ്ങിയവർ പ്രസംഗിച്ചു.