കൊച്ചി: കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ കൈക്കൊണ്ടിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങൾ ജില്ലാ കളക്ടർ എസ്. സുഹാസ് വിലയിരുത്തി. ജില്ലയിൽ ഇതുവരെ നടത്തിയ എല്ലാ പരിശോധനകളും രോഗബാധ ഇല്ല എന്ന് ഉറപ്പിക്കുന്നതാണ്. ചൈനയിലെ രോഗബാധിത പ്രദേശങ്ങളിൽ നിന്നെത്തിയ 98 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ചൈനയിൽ നിന്നും പുറപ്പെട്ടതിന് ശേഷമുള്ള 28 ദിവസമാണ് നിരീക്ഷണ കാലയളവ്.
ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന അവലോകന യോഗത്തിൽ ഐസൊലേഷൻ വാർഡിന്റെ നോഡൽ ഓഫീസറായ പ്രൊഫ. ഫത്താഹുദീൻ, റസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. ഗണേഷ് മോഹൻ, എയർപോർട്ട് ഹെൽത്ത് ഓഫീസർ ഡോ. ഹംസക്കോയ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീദേവി, ജില്ലാ ഹെൽത്ത് ഓഫീസർ പി.എൻ. ശ്രീനിവാസൻ, ജില്ലാ ദുരന്തനിവാരണ അതോറിട്ടി ഡെപ്യൂട്ടി കളക്ടർ കെ. ടി. സന്ധ്യാ ദേവി, ഐ.എം.എ പ്രതിനിധി ശാലിനി സുധീന്ദ്രൻ എന്നിവർ പങ്കെടുത്തു.