karshika-bank-
പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസനബാങ്കിൽ നിന്നും വിരമിക്കുന്നസെക്രട്ടറി എം.ആർ. മോഹൻദാസിന് വി. ഡി. സതീശൻ എം.എൽ.എ ഉപഹാരം സമ്മാനിക്കുന്നു.

പറവൂർ : പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്ന് വിരമിക്കുന്ന സെക്രട്ടറി എം.ആർ. മോഹൻദാസിന് ഡയറക്ടർ ബോർഡ് യാത്രഅയപ്പ് നൽകി. സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ പി.പി. ജോയ്, ടി.എ. നവാസ്, ഡേവിസ് പനക്കൽ, പി.സി. രഞ്ജിത്ത്, ലത മോഹനൻ, സി.ആർ. സൈന, ആനി തോമസ്, കേന്ദ്ര ബാങ്ക് പ്രതിനിധി ഗീതമ്മ, അസിസ്റ്റന്റ് ഡയറക്ടർ എം.ഡി. രഘു, അസിസ്റ്റന്റ് രജിസ്ട്രാർ ദേവരാജൻ, റിക്കവറി ഓഫിസർ എ.കെ. മണി, ആലുവ കാർഷിക വികസനബാങ്ക് സെക്രട്ടറി ലിജി പി. സ്കറിയ, കുന്നത്തുനാട് കാർഷിക വികസന ബാങ്ക് സെക്രട്ടറി ബിനു തുടങ്ങിയവർ സംസാരിച്ചു. എം.ആർ. മോഹൻദാസ് മറുപടി പ്രസംഗം നടത്തി.