ആലുവ: തായിക്കാട്ടുകര എഫ്.ഐ.ടിയിലെ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ചുള്ള തർക്കം ജില്ലാ ലേബർ ഓഫീസർ പി. രഘുനാഥിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ഒത്തുതീർപ്പായി. പുതുക്കിയ കരാർ പ്രകാരം എല്ലാ തൊഴിലാളികൾക്കും നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന വേതനത്തിൽ നിന്നും 30 ശതമാനം വർദ്ധനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 2017 ജൂണിൽ അവസാനിച്ച കരാർ കാലാവധി പുതുക്കണമെന്ന ആവശ്യം ട്രേഡ് യൂണിയനുകൾ മാനേജ്‌മെന്റ് മുമ്പാകെ ഉന്നയിച്ചതിനെ തുടർന്നാണ് ജില്ലാ ലേബർ ഓഫീസർ മുമ്പാകെ ചർച്ച നടന്നത്.