marathon-
പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയും യുവജനകൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച മിനി മാരത്തണിൽ വിജയികൾക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ സമ്മാനം വിതരണം നടത്തുന്നു

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയും യുവജനകൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച മിനി മാരത്തൺ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ ഫ്ലാഗ് ഓഫ് ചെയ്തു. കോതമംഗലം സ്വദേശികളായ ഷെറിൻ ജോസ്, ആനന്ദ കൃഷ്ണൻ, അശ്വിൻ ആന്റണി എന്നിവർ ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടി.പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസ് ഉദ്ഘാടനം ചെയ്തു. ഫൈസൽ മുണ്ടങ്ങാമറ്റം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ. അരുൺ സമ്മാനദാനം നിർവഹിച്ചു. അൻഷാജ് തേനാലിൽ, ടി.ആർ. ഷാജു, ആർ.സുകുമാരൻ, കെ.കെ.ഉമ്മർ, എം. ബി. ഇബ്രാഹിം, വി.എച്ച്.ഷെഫീഖ്, സി.പി. റഫീഖ് എന്നിവർ സംസാരിച്ചു.