അങ്കമാലി: വനിതകൾ ആരംഭിക്കുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി മറികടന്ന് മുന്നേറാൻ പ്രത്യേേക ഉത്തേജക പാക്കേജ് അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അങ്കമാലി മേഖല വനിതാ കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗം വനിതാവിംഗ് ജില്ലാ പ്രസിഡന്റ് സുബൈദ നാസർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജോബിത അദ്ധ്യക്ഷത വഹിച്ചു. ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോജി പീറ്റർ, സെക്രട്ടറി സനൂജ് സ്റ്റീഫൻ, പി.കെ. പുന്നൻ, എൻ.വി. പോളച്ചൻ, റീന കുരിയച്ചൻ, പ്രിൻസി സേവ്യർ, ഷെർളി സുകുമാരൻ, എൽസി പോൾ, ഗ്രേസി തോമസ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ജോബിത വിത്സൺ (പ്രസിഡന്റ്), ഗ്രേസി തോമസ്(വൈസ് പ്രസിഡന്റ്), പ്രിൻസി സേവ്യർ (ജനറൽ സെക്രട്ടറി), ഷേർളി സുകുമാരൻ, ഷീജ പൗലോസ്, സിസി മാർട്ടിൻ (സെക്രട്ടറിമാർ), എൽസി പോൾ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.