നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് എൻജിനീയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ മനോഹരമാക്കി. പരിസരം വൃത്തിയാക്കുകയും ക്വാർട്ടേഴ്സ് കെട്ടിടത്തിൽ പെയിന്റടിച്ച് ബഹുവർണ ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. എൻ.എസ്.എസ് യൂണിറ്റിന്റെ ഏഴുദിവസം നീണ്ടുനിന്ന ക്യാമ്പിനോടനുബന്ധിച്ചായിരുന്നു സേവനം. ഹൈബി ഈഡൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്.ഐ രഗീഷ്‌കുമാർ, എ.എസ്.ഐ സിറാജുദ്ദീൻ, റൈറ്റർ സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ആന്റണി ജെയ്‌സൺ, പ്രിൻസിപ്പൽ ആത്മാറാം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അജസുദ്ദീൻ, ജിറാൻ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.