archith
അർച്ചിത് അമേയ

കൊച്ചി: അർച്ചിത് അമേയയുടെ പ്രഥമ കവിതാ സമാഹാരമായ അഹം ജനുവരി 31 വെള്ളിയാഴ്ച പ്രകാശനം ചെയ്യും. വൈകിട്ട് 5.30ന് ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലാ ഹാളിൽ നടക്കുന്ന ചടങ്ങിൽ വിജി ടി.പിക്ക് ആദ്യകോപ്പി നൽകി പ്രൊഫ.എം.കെ.സാനു പ്രകാശനം നിർവഹിക്കും. ഗ്രന്ഥശാലാ പ്രസിഡന്റ് പ്രൊഫ.ടി.എം.ശങ്കരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ഡോ.എൻ.രേണുക, ഒ.അശോക് കുമാർ, ശ്രീഹരി ശ്രീനിവാസ്, ദീപ ജോർജ്, ബിനിൽ കുമാർ എന്നിവർ സംസാരിക്കും.

കളമശേരി സെന്റ് പോൾസ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ അർച്ചിത്പ്രശസ്ത സംസ്കൃത പണ്ഡിതനും സാഹിത്യകാരനുമായിരുന്ന ഡോ.ടി.ഭാസ്കരന്റെ ചെറുമകനാണ്. കൈരളി ബുക്സാണ് അഹത്തിന്റെ പ്രസാധകർ.