പള്ളുരുത്തി എസ്.ഡി.പി.വൈ. ബോയ്‌സ് ഹൈസ്‌കൂൾ 101ാമത് വാർഷികവും അദ്ധ്യാപക രക്ഷാകർത്ത് ദിനവും ആഘോഷിച്ചു. അസി. പൊലീസ് കമ്മീഷണർ കെ.ലാൽജി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ഷിജു ചിറ്റേപള്ളി അദ്ധ്യക്ഷനായി. സ്‌ക്കൂൾ ലീഡർ മുഹമ്മദ് യാസിർ സ്വാഗതവും ബിലാൽ.പി. എൻ. നന്ദിയും പറഞ്ഞു. സ്‌ക്കൂൾ മാനേജർ സി.പി. കിഷോർ, ദേവസ്വം മാനേജർ കെ.ആർ.മോഹനൻ, അദ്ധ്യാപിക. എസ്.ആർ. ശ്രീദേവി, സിനിമ നടൻ സാജൻ പള്ളുരുത്തി, കൗൺസിലർ സുനില ശെൽവൻ, ഇ.കെ.മുരളീധരൻ, ഡോ പി.കെ.സുരേന്ദ്രൻ , പി.കെ.ബാബു, എം.ഡി. ഷൈൻകുമാർ, എ.എ. കുമാരൻ എന്നീവർ പ്രസംഗിച്ചു. വിരമിക്കുന്ന അദ്ധ്യാപകരെ ദേവസ്വം മാനേജർ കെ.ആർ.മോഹനൻ ആദരിച്ചു.