timmy-baby
ഭാരതീയ ചികിത്സാവകുപ്പ് സംഘടിപ്പിക്കുന്ന പ്രസാദം വിദ്യാലയം ആരോഗ്യ പദ്ധതി ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടിമ്മി ബേബി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഭാരതീയ ചികിത്സാവകുപ്പും ആലുവ നഗരസഭ ആയുർവേദ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രസാദം വിദ്യാലയം ആരോഗ്യപദ്ധതി ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടിമ്മി ബേബി ഉദ്ഘാടനം ചെയ്തു. രക്തക്കുറവുള്ള കുട്ടികളെ കണ്ടെത്തി പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൗൺസിലർ മിനി ബൈജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഇ.എ. സോണിയ മുഖ്യാതിഥിയായിരുന്നു.

കോ ഓർഡിനേറ്റർ ഡോ. സി. അനഘൻ വിഷയാവതരണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലോലിത ശിവദാസ് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എസ്. ഗീതാകുമാരി സ്വാഗതവും പ്രസാദം കൺവീനർ ഡോ. നിഷ സി. മാധവൻ നന്ദിയും പറഞ്ഞു.