ഉദയംപേരൂർ: നടക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകരഭരണി മഹോത്സവത്തോടനുബന്ധിച്ച് 2805-ാം നമ്പർ കിഴക്ക് ഭാഗം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് പൂരൂരുട്ടാതി താലപ്പൊലി മഹോത്സവം നടക്കും. രാവിലെ 7ന് കൂട്ടവെടി,​ 7.30ന് പറയ്ക്കെഴുന്നള്ളിപ്പ്,​ 12ന് ബ്രഹ്മണിപ്പാട്ട്,​ വൈകിട്ട് 3ന് ആനയൂട്ട്,​ 4 ന് പകൽപ്പൂരം,​ 6 ന് കൂട്ടവെടി,​ രാത്രി 8.30ന് കരിമരുന്ന് പ്രയോഗം,​ 9.30ന് തായമ്പക,​ 10.30ന് താലപ്പൊലി എഴുന്നള്ളിപ്പ്.