മൂവാറ്റുപുഴ: നിർമ്മല കോളജ് പൂർവ വിദ്യാർത്ഥി സംഗമം ഡീൻകുര്യാക്കോസ് എം.പി.ഉദ്ഘടനം ചെയ്തു. സംഘടനാ പ്രസിഡന്റ് തോമസ് മാത്യു പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജെയിംസ് മാത്യു, ഡോ. ജോർജി നീറനാൽ, വൈസ് പ്രസിഡന്റ് അഡ്വ. ടോമി കളബാട്ടുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനാനന്തരം വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.ഡോ. ജോസ് അഗസ്റ്റിൻ, പി. എ. സമീർ എന്നിവർ നേതൃത്വം നൽകി.