ngo
കേരള എൻ.ജി.ഒ യൂണിയൻ ആലുവ എരിയ സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എം. ഹാജിറ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ ആലുവ എരിയ സ്ഥമ്മളനം ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എം. ഹാജിറ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.കെ. മണി അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എൻ.കെ. സുജേഷ് റിപ്പോർട്ടും ട്രഷറർ സി.ആർ. മഹേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ജോ. സെക്രട്ടറി ജോഷി പോൾ, ജില്ലാ ട്രഷറർ എസ്.എ.എം. കമാൽ, സെക്രട്ടേറിയറ്റ് അംഗം എൻ.ബി. മനോജ് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി പി.കെ. മണി (പ്രസിഡന്റ്), കെ.ആർ. സുമാദേവി, എ.കെ. സുനിൽകുമാർ (വൈസ് പ്രസിഡന്റുമാർ), എൻ.കെ. സുജേഷ് (സെക്രട്ടറി), കെ.എ. ശ്രീക്കുട്ടൻ, സി.പി. സന്ദീപ് (ജോ. സെക്രട്ടറിമാർ), സി.ആർ. മഹേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.