നെടുമ്പാശേരി: ദേശീയ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ജനജാഗരണ സമിതി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനജാഗരണ സദസ് വട്ടപ്പറമ്പ് ജംഗ്ഷനിൽ ബി.ജെ.പി അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് എം. മനോജ് ഉദ്ഘാടനം ചെയ്തു. സമിതി കൺവീനർ കെ.കെ. മുരുകദാസ് അദ്ധ്യക്ഷനായി. അഡ്വ. തങ്കച്ചൻ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. പി.എൻ. സതീശൻ, രാഹുൽ പാറക്കടവ്, ബാബു കോടശേരി തുടങ്ങിയവർ സംസാരിച്ചു.