ramani
സ്മാർട്ട് 40-ക്ളീൻ 40 എന്ന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ താക്കോൽദാനം രമണിക്ക് ഹൈബി ഈഡൻ എം.പി നൽകുന്നു. പി.ടി തോമസ് എം.എൽ.എ ,​ ഡിവിഷൻ കൗൺസിലർ ജോസഫ് അലക്സ് തുടങ്ങിയവർ സമീപം

കൊച്ചി: കൊച്ചിൻ കോർപ്പറേഷൻ 40ാം ഡിവിഷനിൽ ശുചിത്വം, വികസനം, ക്ഷേമ പ്രവർത്തനം എന്നിവ മുൻനിർത്തി നടപ്പിലാക്കുന്ന സ്മാർട്ട് 40-ക്ളീൻ 40 എന്ന പദ്ധതിയുടെ ഭാഗമായി മാമംഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏബിൾ 20യുമായി ചേർന്ന് നിർമ്മിച്ച വീടിന്റെ ഉദ്ഘാടനം പി.ടി തോമസ് എം.എൽ.എ നിർവഹിച്ചു. പേരെപ്പറമ്പിൽ രമണിക്ക് ഹൈബി ഈഡൻ എം.പി വീടിന്റെ താക്കോൽ ദാനവും നൽകി. ഡിവിഷൻ കൗൺസില‌ർ ജോസഫ് അലക്സ് അദ്ധ്യക്ഷനായി. കൗൺസിലർ ദീപക് ജോയി, ഡോ.നാരായണൻ, പദ്മദാസ്, ഇ.എസ്.എസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. മെർട്ടിൻ, ജോസഫ്, ബെന്നൻ, തോമസ് എന്നിവർ ആശംസകളറിയിച്ചു.