കൊച്ചി: എറണാകുളം ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ദേവസന്നിധിയിൽ ചേർന്ന യോഗത്തിൽ കേരള ഹൈക്കോടതി ജസ്റ്റിസ് വി.ജി അരുൺ ചോറ്റാനിക്കര വിജയൻ മാരാർക്ക് എറണാകുളത്തപ്പൻ പുരസ്കാരം സമ്മാനിച്ചു. തിരുവമ്പാടി ദേവസ്വം കാര്യദർശി പ്രൊഫ. എം. മാധവൻ കുട്ടി പുരസ്കാര ജേതാവിനെ സദസ്യർക്ക് പരിചയപ്പെടുത്തി. വിശിഷ്ടാതിഥി എറണാകുളം പാർലമെന്റ് അംഗം ഹൈബി ഈ‌ഡൻ ഉത്സവ സോവനീർ പ്രകാശനം ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി മോഹനൻ, കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ കെ.വി.വി കൃഷ്ണ കുമാർ, ചോറ്റാനിക്കര വിജയൻ മാരാർ, ക്ഷേത്ര ക്ഷേമ സമിതി വൈസ് പ്രസിഡന്റ് വി.എസ് പ്രദീപ്, സമിതി സെക്രട്ടറി എ.ബാലഗോപാൽ തുടങ്ങിയവർ സംസാരിച്ചു.