കൊച്ചി: കൊച്ചിയെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കുന്നതിനായി കളക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ ബ്രേക്‌ത്രൂവിനെ വിമർശിച്ച് മേയർ. കോർപ്പറേഷന്റെ എൻജിനിയറിംഗ്,ഇറിഗേഷൻ, ജി.സി.ഡി.എ, പൊതുമരാമത്ത് എൻജിനിയർമാർ എന്നിവരെ ഉപയോഗിച്ച് കളക്‌ടറുടെ മേൽനോട്ടത്തിൽ നടക്കുന്ന ഈ പ്രവർത്തനത്തിൽ നിന്ന് ജനപ്രതിനിധികളെ ഒഴിവാക്കിയിരിക്കുകയാണ്. കൗൺസിലർമാർക്കും പൊതുജനങ്ങൾക്കും ഇതു സംബന്ധിച്ച് നിരവധി ആക്ഷേപങ്ങളുണ്ട്. നഗരസഭ സെക്രട്ടറിയെ മാത്രമാണ് യോഗങ്ങളിലേക്ക് ക്ഷണിക്കുന്നത്. പദ്ധതിയെ സംബന്ധിച്ച് കൗൺസിലിൽ റിപ്പോർട്ട് അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല.