കൊച്ചി: 18-ാമത് പ്രൊഫ.കെ.വി. തോമസ് എൻഡോവ്മെന്റ് സെമിനാർ എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.സാബു തോമസ് എസ്.എച്ച് കോളേജിൽ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഫാ. ഡോ. അഗസ്റ്റിൻ തോട്ടക്കര അദ്ധ്യക്ഷനായിരുന്നു. പ്രൊഫ. കെ.വി. തോമസ്, പ്രിൻസിപ്പൽ ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളിൽ, ഡോ.വി.എസ്. സെബാസ്റ്റ്യൻ, കോ-ഓർഡിനേറ്റർ ഡോ. മിഥുൻ ഡൊമനിക് എന്നിവർ സംസാരിച്ചു.