മരട്:മരട് പൂണിത്തുറയിലെ ഗാന്ധിസ്ക്വയറിന് 71വയസ് .രാഷ്ട്രപിതാവിന്റെ രാജ്യത്തെആദ്യസ്മാരകം.ബിർളാമന്ദിരത്തിലെ പ്രാർത്ഥനാഹാളിൽ വൈകീട്ട്ഗാന്ധിജിരക്തസാക്ഷിത്വം വരിച്ചതിന്റെപിറ്റേന്ന് രാവിലെ ആറ് മണിക്ക്പൂണിത്തുറകവലയിൽകറുത്തകൊടിയുയർന്നു. പീഠത്തിൽഗാന്ധിജിയുടെഫോട്ടോ വച്ച്പ്രാർത്ഥനയോടെ തുടങ്ങിയചടങ്ങ് പിന്നീട് നാല്ഘട്ടങ്ങൾ കടന്ന് ഇന്ന്കാണുന്ന ഗാന്ധിസ്ക്വയറായി
1948ജനുവരി30ന് വൈകീട്ട് 6.30ന്പൂണിത്തുറയിൽ തുടങ്ങേണ്ടിയിരുന്ന സുപ്രസിദ്ധനർത്തകി കുമാരി കമലയുടെനൃത്തപരിപാടിഏഴ് മണിയായിട്ടുംആരംഭിക്കാൻവൈകിയപ്പോൾ തീയേറ്ററിൽ ബഹളവും കൂക്കിവിളികളും ഉയർന്നു.ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന അന്നത്തെ കൊച്ചിസംസ്ഥാനത്തിന്റെ മന്ത്രിബാലകൃഷ്ണമേനോൻപൊട്ടിക്കരഞ്ഞുകൊണ്ട് ആദു:ഖവാർത്ത അറിയിച്ചു
തൃപ്പൂണിത്തുറയിലെ ഡാൻസർമാധവമേനോന്റെനാടകഗ്രൂപ്പിലെ വലിയകറുത്തകർട്ടൻ പൂണിത്തുറകവലയിൽ ഉയർത്തിജനുവരി 31ന് രാവിലെ അനുശോചനചടങ്ങും പ്രാർത്ഥനകളുംആരംഭിച്ചു.
ഫോട്ടോയുടെ സ്ഥാനത്ത് പിന്നീട് എട്ട് അടി ഉയരമുളളതെങ്ങിൻകുറ്റിയിൽഗാന്ധിജിയുടെ അർദ്ധകായപ്രതിമസ്ഥാപിച്ച് രക്തസാക്ഷിത്വദിനം ആചരിച്ചതാണ് രണ്ടാംഘട്ടം.എം.ആർ.ഡി.ദത്തൻരൂപകല്പനചെയ്തകോൺക്രീറ്റ് പ്രതിമ തർക്കത്തെത്തുടർന്ന് പൂർത്തിയായില്ല. പിന്നീട് കൊച്ചികോർപ്പറേഷൻഎടുത്ത് മാറ്റി.ഇത് മൂന്നാംഘട്ടം.
ശില്പിഅപ്പുക്കുട്ടൻ നിർമ്മിച്ച പ്രതിമയാണ്ഇപ്പോൾഗാന്ധിസ്ക്വയറിൽ പ്രത്യേക സ്തൂപത്തിൽ സ്ഥാപിച്ചിരിക്കുന്നത്..
അഭിമാനമായി ഗാന്ധിസ്ക്വയർ
ഗാന്ധിപ്രതിമസ്ഥാപിക്കുംമുമ്പ് ഭിക്ഷാടനം നടത്തിഅലഞ്ഞുതിരിയുന്നവരുടെ കേന്ദ്രമായി പൂണിത്തുറകവലമാറി.ചിലർതെണ്ടിമുക്ക് എന്ന് ഇരട്ടപ്പേരിട്ട് വിളിക്കാൻതുടങ്ങി. ഗാന്ധിപ്രതിമ സ്ഥാപിതമായതോടെ പൂണിത്തുറയുടെ ലാന്റ്മാർക്കായി ഗാന്ധിസ്ക്വയർ മാറി.ഗാന്ധിജിയുടെ സ്മാരകമായി പൂണിത്തുറയിൽ ഗാന്ധിസ്ക്വയർഉയർത്തികൊണ്ടുവരുന്നതിന് തൃപ്പൂണിത്തുറമാധവമേനോനൊടൊപ്പം ഇട്ടിരാരിച്ചൻമേനോക്കി,മാങ്കായിൽകുഞ്ഞൻപണിക്കർ,പപ്പുപണിക്കർ,കൊച്ചുണ്ണിമേനോൻ,ഇളമനഹരി,അപ്പുകൈമൾതുടങ്ങിയവരുംമുൻകൈയെടുത്തു.ദേശീയസ്മാരകമായിസംരക്ഷിക്കണമെന്നാണ്നാട്ടുകാരുടെ ആവശ്യം.മരട്നഗരസഭയുടേയും,തൃപ്പൂണിത്തുറനഗരസഭയുടേയും,കൊച്ചികോർപ്പറേഷന്റെയും
സംഗമസ്ഥാനംകൂടിയാണ് പൂണിത്തുറഗാന്ധിസ്ക്വയർ.