തൃക്കാക്കര : തെങ്ങോടിലെ വാടക വീട്ടിൽ മേക്കപ്പ് ആർട്ടിസ്റ്റിനെ കുത്തിക്കാെലപ്പെടുത്തിയ കേസിലെ പ്രതി ചണ്ഡിരുദ്രൻ (26 )സെക്കന്തരാബാദിലെ സുഭാഷ് നഗറിൽ പിടിയിലായി.
ഇടച്ചിറയിൽ സമീപകാലത്ത് തുടങ്ങിയ ബ്യൂട്ടിപാർലറിലെ മാനേജർ കം മേക്കപ്പ് ആർട്ടിസ്റ്റ് വിജയ് ശ്രീധറിനെ (28)കഴിഞ്ഞ 25 ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകകയായിരുന്നു.. ജീവനക്കാർക്ക് താമസിക്കാൻ സ്ഥാപന ഉടമ വാടകയ്ക്കെടുത്ത വീട്ടിലെ കിടപ്പുമുറിയിലായിരുന്നു മൃതദേഹം .വയറിന്റെ വലത് ഭാഗത്തു ആഴത്തിൽ കുത്തേറ്റിരുന്നു. ഇവിടെ ജോലിക്കു ചേരാനായി സംഭവത്തിന് രണ്ടു ദിവസം മുമ്പ് എത്തിയ വിജയിന്റെ സുഹൃത്തും ടാറ്റൂ ആർട്ടിസ്റ്റുമായ ചണ്ഡിരുദ്രൻഒളിവിലായിരുന്നു.വിജയും ചണ്ഡിരുദ്രനും സെക്കന്തരാബാദ് സ്വദേശികളാണ് .വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നു. ഇൻഫോപാർക്ക് എസ്.ഐ എ.എൻ ഷാജുവിന്റെ നേതൃത്വത്തിൽ അഞ്ചുപേരടങ്ങുന്ന സംഘം നാലുദിവസം നടത്തിയപരിശ്രമത്തിനൊടുവിലാണ് പ്രതി പിടിയിലായത്.മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽപ്രതി സെക്കന്തരാബാദിലേക്ക് കടന്നുവെന്ന്സൂചന ലഭിച്ചിരുന്നു..വെള്ളിയാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കും.കൂടുതൽ അന്വേഷണങ്ങൾക്കായികസ്റ്റഡിയിൽ വാങ്ങും.കുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടില്ല..ഇൻഫോപാർക്ക് എസ്.ഐ എ.എൻ ഷാജു.അഡിഷണൽ എസ്.ഐ അനിൽകുമാർ,ബിനിൽ,ഹരികുമാർ,എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.